നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ബ്ലോഗെഴുത്തു തുടങ്ങണമെന്ന് മനസ്സിലൊരാഗ്രഹം..
വെറും രണ്ടേ രണ്ടു പോസ്റ്റുകള്‍ക്കു ശേഷം എഴുത്തു നിന്നു പോയത് ജോലിത്തിരക്കും മറ്റു പ്രാരാബ്ധങ്ങളും കാരണം. വല്ലപ്പോഴുമുള്ള ബ്ലോഗു വായനയൊഴിച്ചാല്‍ ബൂലോകവുമായി തീര്‍ത്തും ബന്ധം അറ്റു പോയിരുന്നു. ഇതിനിടെ ബൂലോകമൊരുപാടു മാറിപ്പോയി. ' പിന്മൊഴികള്‍ ' കാണാനില്ല, ബാച്ചി ക്ലബിലെ അവസാന മെമ്പറും വിവാഹിതര്‍ ക്ലബ്ബിലേക്ക് കൂറുമാറി. വിശാലമനസ്കന്‍ തറവാട്ടിലെ പഴയ കാരണവരെ പോലെ വിശേഷാവസരങ്ങളില്‍ കോലായില്‍ ഇരുത്താന്‍ മാത്രമുള്ള ഒരാളായി മാറി. അഗ്രജനും, ഇടിവാളും, ചന്ത്രക്കാറനും, വക്കാരിയും, ദില്‍ബനും, പെരിങ്ങോടരും, പാച്ചാളവും, ശ്രീജിത്തും, ഇഞ്ചിപ്പെണ്ണും ഓതിരം കടകം മറഞ്ഞു അങ്കം വെട്ടിയ ബൂലോകം! ദേവരാഗവും, ഉമേഷ്ജിയും, സൂരജും, കാല്‍വിനും, ജ്യോതിര്‍മയി ടീച്ചറും രേവതി പട്ടത്താനം നടത്തിയ ബൂലോകം! ആ വീരഗാഥകള്‍ പാണന്മാര്‍ പാടി നടന്ന ബൂലോകം! എല്ലാം ഒരോര്‍മ്മ മാത്രമായി. പകരം പലവിഷയങ്ങളിലായി നിരവധി ബ്ലോഗുകള്‍ , നിരവധി നിരവധി എഴുത്തുകാര്‍ . ബൂലോകം ഒരു പാട് മുന്നോട്ടു പോയി , പഴയവരെ ഒട്ടു കാണാനുമില്ല. എല്ലാവരും ഏകദേശം എഴുത്തു നിറുത്തിയ മട്ടാണ്. ഞാനുമീ പുതിയ ഒഴുക്കില്‍ ചേരാന്‍ ശ്രമിക്കട്ടെ!

2 comments:
ബൂലോക നൊസ്റ്റാള്‍ജിയ
കഷ്‌ടം...
പിന്നിട്ട വഴിയിലൂടെ നടന്നത് കൊണ്ടല്ലേ...
പിന്ന് കാലേ കൊണ്ട് സെപ്റ്റിക്കായത് കൊണ്ടാണോ അഞ്ച് കൊല്ലം റെസ്റ്റെടുത്തത്?
Post a Comment