
.....................
പ്രവേച്ചീ....
കൂക്കി വിളിക്കണ്ട, ഞാനീടയ്ണ്ട്...
ഇവ്ടെ ഇരിയ്ക്ക്വാന്ന് അല്ലെ.. ഞാന്‍ പ്രവേച്ചീനെ എവ്ടെല്ലാം നോക്കി.. അല്ലാ പ്രവേച്ചി എന്നാ ചെയ്യ്ന്നേ?
ഞാനോ?..ഞാന്‍ ചെമ്പരത്തീന്റെ താളിയ്ണ്ടാക്ക്വാന്ന്. നീയെന്തിനാ വിളിച്ചത്?
അതേ.. ഈ ചക്കപ്പൂമ്പാറ്റക്കെങ്ങന്യാ മഞ്ഞക്കളറ് കിട്ട്യത്?
എനക്കറീല്ല..
പറഞ്ഞ് താ പ്രവേച്ചി...
ഉം... അത്... നീ പുള്ളൂര്‌കാളീന്റെ മേല്‌ള്ള കറപ്പും മഞ്ഞേം പുള്ളിക്കുത്ത് കണ്ടിറ്റില്ലേ? പുള്ളൂര്‌കാളി കൊട്ത്തതാ..
എന്നാപ്പിന്നെ ഈ വെളിച്ചപ്പാടന്‍ പൂമ്പാറ്റക്ക് ചോപ്പുകളറെങ്ങന്യാ കിട്ട്യത്?
അത് ചെക്കിച്ചേരിപ്പോതി കൊട്ത്തതാ. നീ കണ്ടിറ്റില്ലേ ചെക്കിച്ചേരിപ്പോതീന്റെ ചോപ്പ് മുഖത്തെഴുത്ത്?
എന്നാപ്പിന്നെ ഞാന്‍ ഒരു കാര്യം കൂടി ചോയ്ക്കട്ടെ?
ഉം...ചോയിക്ക്..
ഈ ചക്കപ്പൂമ്പാറ്റേന്റെ വീടെവ്ട്യാ?
പാതാറ് വളപ്പില്, അവ്ടെ ചക്കപ്പൂമ്പാറ്റക്ക് വെല്യ വീട്ണ്ട്.
സത്യായിറ്റും?
മുത്തപ്പനാണെ സത്യം!
എന്തിനാ പ്രവേച്ചി നൊണ പറേന്നത്, ഞാന്‍ ഇന്നാള് ചോയ്ച്ചേരം പറഞ്ഞു വണ്ണാത്തിപ്പാറക്കാന്ന് എന്നിറ്റപ്പം പറയ്ന്ന് പാതാറ് വളപ്പിലാന്ന്, നൊണച്ചി.
10 comments:
കുട്ടിക്കാലത്തെ ഒരു സംഭവം പോസ്റ്റാക്കിയിട്ടിട്ടുണ്ട്. കണ്ണൂര്‍ ഭാഷയിലെ ഏതെങ്കിലും വാക്ക് മനസ്സിലാകാതെ വന്നാല്‍ ചോദിക്കൂ, പറഞ്ഞു തരാം.
എന്താണാവോ ഇത് തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യാത്തെ?
കൊള്ളാം, കുട്ടിക്കലത്തെ കൂട്ട് കുഞ്ഞിമോളെ ഓര്‍ത്തു.
ഉഗ്രന്‍.. പുള്ളൂറ് കാളി.. ചക്കരപോതി.. നല്ല ഭാവനാ സമ്പന്നമായ ഉത്തരങ്ങള്‍...
ഈ ചോദ്യോത്തരങ്ങള്‍ എനിക്കിഷ്ടായി, കൂടെയുള്ള മനോഹരിയായ പൂമ്പാറ്റയേയും.
തണുപ്പാ... ഇഷ്ടായി
നല്ല കുഞ്ഞി കഥ.ഈ പതാറ് മയ്യഴിയ്യുടെ അടുത്തല്ലെ ?
ഇഡ്ഡലിയുടെ കുടെ എന്താണു പ്രിയം ?
കണ്ണൂരാന്‍ :-) നന്ദി, ഭാവന എന്റെയല്ല കേട്ടോ, പ്രവേച്ചി എന്ന് ഞാന്‍ വിളിക്കുന്ന പ്രഭച്ചേച്ചിയുടേതാണ്
മുരളിയേട്ടാ :-) നന്ദി, പൂമ്പാറ്റയെ ഗൂഗിളീന്ന് കട്ടെടുത്തതാ..
മുസാഫിര്‍ :-) പാതാറ് വളപ്പ് എന്റെ നാട്ടിലെ ഒരു പറമ്പിന്റെ പേരാണ് കേട്ടോ., മയ്യഴിയിലേത് പാതാറ് കല്ല് ആണെന്ന് തോന്നുന്നു. ഇഡ്ഢലിയുടെ കൂടെ അമ്മയുണ്ടാക്കുന്ന മുളക്ചട്നിയാണിഷ്ടം.
കരീം മാഷെ :-) കമന്റിയതിന് നന്ദി. കുഞ്ഞിമോള് ഇതു പോലെ ആയിരുന്നോ?
അഗ്രജാ :-) തന്തോയം...
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും. ഇക്കാലത്തെ പിള്ളേരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.
പ്രവേച്ചിക്ക് ഒരു മിനിറ്റ് സമാധാനം കൊടുത്തുണ്ടാവില്ല ല്ലേ?:)
കുട്ടിക്കാല കുറിപ്പ് ആസ്വദിച്ചു.
Post a Comment