Saturday, September 23, 2006

പിന്നിട്ട വഴികളുടെ കഥ

കൊടകരപുരാണം കുറച്ചു കാപ്പിയും ചേര്‍ത്ത്‌ സേവിച്ചു കൊണ്ട്‌ അലസമായിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരം സ്വതസിദ്ധമായ കണ്ണൂര്‍ ഭാഷയില്‍ ഒരാഗ്രഹം "എനക്കും സ്വന്തമായി ഒരു ബ്ലോഗ്‌ വേണം"!. വിശാലമനസ്കനെ പോലെ എനക്കും കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ എഴുതാനുണ്ട്‌. സ്വന്തം പേരിലെഴുതണോ അതോ വിശാലമനസ്കനെ പോലെ തൂലികാനാമം സ്വീകരിക്കണോ എന്നതായി അടുത്ത സംശയം. ഇറാന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭ നടത്തിയ ചര്‍ച്ചകള്‍ പോലെ മനസ്സില്‍ നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ തൂലികാനാമം ആകാം എന്നു തീരുമാനിച്ചു. പക്ഷെ ഏതു നാമം സ്വീകരിക്കും? ഒാര്‍മ്മയുടെ വഴിയിലൂടെ കുറെ തിരിച്ചു നടന്നപ്പോള്‍ ഒാര്‍മ്മേന്റെ അറ്റത്തെത്തി. അവിടുന്നങ്ങോട്ട്‌ ഒന്നും കാണുന്നില്ല, ഭയങ്കര ഇരുട്ട്‌. അഭിലാഷ്‌ എന്ന് പേരിട്ടത്‌ അച്ഛനാണെന്ന് പറഞ്ഞു കേട്ട ഓര്‍മ്മയേ എനിക്കുള്ളൂ. അപ്പോഴാണ്‌ എനിക്കാദ്യം ഇരട്ടപേരിട്ടതും (കണ്ണൂര്‍ ഭാഷയില്‍ കുറ്റപ്പേര്‌) അച്ഛനാണെന്ന രസകരമായ കാര്യം ഓര്‍മ്മ വന്നത്‌. പിന്നെ ഒന്നും ആലോചിച്ചില്ല തൂലികാനാമം അതു തന്നെ ആകാം എന്നു തീരുമാനിച്ചു. അങ്ങനെ അച്ഛനിട്ട ആ ഇരട്ടപ്പേരു പുനര്‍ജ്ജനിച്ചുണ്ടായതാണ്‌ ഇഡ്ഢലിപ്രിയന്‍ എന്ന ഈ തൂലികാനാമം.

10 comments:

kusruthikkutukka said...

ഇഡ്ഢലിമാഷേ..സ്വാഗതം
2 ഇഡ്ഡ്ലി ഇവിടെ ')

ഇടിവാള്‍ said...

ഇഡ്ഡലിപ്ര്രിയനു സ്വാഗതം !

മാക്സിമം എത്ര ഇഡ്ഡലി അടിക്കും ഒറ്റയിരുപ്പീനു ?
32 ഇഡ്ഡലി കഴിക്കുമോ ?

( ഈ 32 എന്ന എണ്ണം കണ്ട് ഞാന്‍ 32 ഇഡ്ഡലി അടിച്ചിട്ടുണ്ണ്റ്റെന്നു വിചാരിക്കണ്ട.. എന്റെ ഒരു ഗെഡി ബെറ്റു വച്ചു 50 ഇഡ്ഡലി കഴിക്കാന്‍..

ആളു പന്തയത്തില്‍ തോറ്റെങ്കിലും,32 എണ്ണം കേറ്റിയിട്ടേ തോല്‍‌വി സമ്മതിച്ചുള്ളൂ !

മുസ്തഫ|musthapha said...

സ്വാഗതം... :)

വാളൂരാന്‍ said...

ഇഡ്‌ലികള്‍ പ്രിയമായിട്ടുള്ളവനേ, സുസ്വാഗതം..... കൂടെ ചട്ണിയും സാമ്പാറുമൊക്കെയായി ഇങ്ങു പോന്നോട്ടെ കുട്ടകംകണക്കിന്‌......

കുഞ്ഞിരാമന്‍ said...

സാബറും ചട്നിയും ഉണ്ടെങ്കില്‍ 32 എണ്ണം ഞാന്‍ കഴിക്കും...മത്സരിക്കുന്നോ?

കണ്ണൂരാന്‍ - KANNURAN said...

പിന്നിട്ട വഴികളീലെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു....

ഇഡ്ഡലിപ്രിയന്‍ said...

ബ്ലോഗിന്റെ ലോകത്തിലേക്കുള്ള ഈ സ്നേഹസ്വാഗതത്തിനു ഹൃദയം നിറഞ്ഞ നന്ദി...
ഇഡ്ഢലി തീറ്റയൊക്കെ ഇപ്പോള്‍ കുറച്ചിരിക്കുകയാണ്‌. ആ പേരിനു പിന്നിലെ ചെറിയ കഥയും പിന്നീട്‌ ഇഡ്ഢലി വിരുദ്ധസമരം നടത്തിയതിന്റെ വലിയ കഥയും ഒരിക്കലെഴുതാം...

Rasheed Chalil said...

ഇഡ്ഡിലിപ്രിയനായ സുഹൃത്തേ... സ്വാഗതം

രാജ് said...

മലയാളം ബൂലോഗത്തിലേയ്ക്കു സ്വാഗതം അഭിലാഷ്.

ഉമ്മര് ഇരിയ said...

ഇഡ്ഡലിപ്രിയനു ഈ കാഞ്ഞങ്ങാടുകാര്‍ന്റെ സ്വാഗതം.